കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട്

“സമഗ്രവും സുസ്ഥിരവുമായ വികസനത്തിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തി, സാമൂഹിക നീതിയും തുല്യാവസരങ്ങളും ഉറപ്പാക്കുന്ന മാതൃകാ ബ്ലോക്ക് പഞ്ചായത്തായി വേങ്ങരയെ മാറ്റുക.”

ദൗത്യം

  • ജനപങ്കാളിത്തത്തോടെയും സുതാര്യതയോടെയും പ്രാദേശിക വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
  • ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും പൊതുസേവനങ്ങളും മെച്ചപ്പെടുത്തുക.
  • കൃഷി, തൊഴിൽ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിച്ച് പ്രാദേശിക സാമ്പത്തിക വികസനം ശക്തിപ്പെടുത്തുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
  • വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പാക്കുക.
  • പരിസ്ഥിതി സംരക്ഷണവും മാലിന്യസംസ്‌കരണവും ഉൾപ്പെടെയുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.
  • സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ കാര്യക്ഷമവും ജനസൗഹൃദവുമായ ഭരണസംവിധാനം ഉറപ്പാക്കുക.